'പത്മാവതിക്ക് ഒരു അവസരം നല്‍കൂ' ആഭ്യർത്ഥനയുമായി ഷാഹിദ് കപൂര്‍

Published on: 4:14pm Mon 13 Nov 2017

A- A A+

ഇന്ത്യയില്‍ ഇത്തരം സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ എല്ലാവരും അഭിമാനിക്കുന്നു

പത്മാവതി വിവാദം രാജ്യത്താകെ കത്തിപ്പടരുന്നതിനിടെ  പ്രതികരണവുമായി നടന്‍ ഷാഹിദ് കപൂർ രംഗത്ത്. ചിത്രത്തിന് ഒരു അവസരം നല്‍കണമെന്ന് ഷാഹിദ് കപൂർ അഭ്യർത്ഥിച്ചു. പത്മാവതി വളരെ വ്യത്യസ്തമായ ചിത്രമാണെന്നും എല്ലാ ഇന്ത്യക്കാരും അതിൽ അഭിമാനിക്കുമെന്നും ഷാഹിദ് പറഞ്ഞു. ഇന്ത്യയില്‍ ഇത്തരം സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ എല്ലാവരും അഭിമാനിക്കുന്നതായും ഷാഹിദ് കൂട്ടിച്ചേർത്തു.

ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രജപുത്ര സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മാത്രമല്ല ചിത്രത്തിനെതിരെ നിരവധി പ്രതിഷേധ പ്രകടനവും സൂറത്തിൽ അരങ്ങേറി.  14ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്ഞി പ​ത്മാ​വ​തി​യു​ടെ ക​ഥ​യാ​ണ്​ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയായി വേഷമിടുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!