ലെസ്ബിയന്‍ എന്നാരോപിച്ച് പുറത്താക്കി : അഭയസ്ഥാനം നഷ്ടപ്പെട്ട് ശില്‍പ

Published on: 12:48pm Fri 13 Oct 2017

ഫയല്‍ചിത്രം

A- A A+

ലെസ്ബിയന്‍ എന്ന വാക്ക്  പോലും അറിയാത്ത ശില്‍പ ഈ ആരോപണങ്ങള്‍ ഉയര്‍ന്ന ശേഷം മാത്രമാണ് അതിന്റെ അര്‍ത്ഥമെന്താണെന്ന് പോലും മനസ്സിലാക്കുന്നത് തന്നെ

തിരുവനന്തപുരം :  ശ്രീചിത്ര ഹോമിലെ അന്തേവാസിയായ ശില്‍പയ്ക്ക് ഒറ്റ രാത്രി കൊണ്ടാണ് തന്റെ അഭയസ്ഥാനം നഷ്ടമായത്. ലെസ്ബിയന്‍ എന്നാരോപിച്ചാണ് ഒരു കാലത്ത് സുരക്ഷ ഒരുക്കിയ ശ്രീചിത്രയില്‍ നിന്ന് പത്തൊന്‍പത്കാരിയായ ശില്‍പ പുറത്താക്കപ്പെടുന്നത്. ലെസ്ബിയന്‍ എന്ന വാക്ക്  പോലും അറിയാത്ത ശില്‍പ ഈ ആരോപണങ്ങള്‍ ഉയര്‍ന്ന ശേഷം മാത്രമാണ് അതിന്റെ അര്‍ത്ഥമെന്താണെന്ന് പോലും മനസ്സിലാക്കുന്നത് തന്നെ. ഹോമിലെ തന്നെ കുറച്ച് മുതിര്‍ന്ന പെണ്‍കുട്ടിയുമായി അടുത്തിടപഴകിയതിനാണ് ശില്‍പയെ ശ്രീചിത്ര അധികൃതര്‍ സ്വവര്‍ഗ്ഗാനുരാഗിയാക്കിയത്. ഇക്കാരണം പറഞ്ഞ് നിരന്തമായുള്ള പരിഹാസങ്ങളും പരസ്യമായുള്ള അധിക്ഷേപവും സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഗത്യന്തരമില്ലാതെ പ്രതികരിച്ചതോടെയാണ് ശില്‍പ അധികൃതരുടെ കണ്ണിലെ കരടായത്. ഇതിന് പിന്നാലെ തന്നെ പെണ്‍കുട്ടിയെ അവിടെ നിന്ന് ഇറക്കി വിടുകയും ചെയ്തു. ലൈംഗികത ഓരോരുത്തരുടെയും സ്വകാര്യതയാണെന്നും അതില്‍ ഇടപെടുന്നത് മൗലികാവകാശ ലംഘനമാണെന്നും സുപ്രീം കോടതിയുടെ വിധി നിലവിലിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സ്വവര്‍ഗ്ഗാനുരാഗി എന്ന വെറും ഒരു ആരോപണത്തിന്റെ പേരില്‍  ശില്‍പയെ പുറത്താക്കിയിരിക്കുന്നത്. 

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ പുറത്താക്കിയ വിവേചനപരമായ നടപടി സംബന്ധിച്ചും താന്‍ നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെക്കുറിച്ച് മംഗളം ടെലിവിഷനിലെ മാരിവില്‍ പോലെ മനസിജര്‍ എന്ന പരിപാടിയിലൂടെയാണ് ശില്‍പ മനസ്സു തുറന്നത്. 

പരിപാടിയുടെ പൂര്‍ണ്ണരൂപം : 

 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!