സിന്ദൂരം ചാര്‍ത്തുമ്പോള്‍ ഇവ കൂടി അറിഞ്ഞിരിക്കണം

Published on: 8:38pm Thu 21 Sep 2017

ഫയൽചിത്രം

A- A A+

ന്യൂജെന്‍ കാലത്തും സിന്ദൂരത്തിന്റെ ഉപയോഗത്തില്‍ കുറവ് വന്നിട്ടില്ല. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് മഞ്ഞയും പച്ചയും നീലയുമൊക്കെയായി സിന്ദൂരവും ന്യൂജെന്‍ ആയിക്കഴിഞ്ഞിരിക്കുന്നു

ഹൈന്ദവ വിശ്വാസപ്രകാരം സിന്ദൂരത്തിന് വലിയ പ്രാധാന്യമുണ്ട്. വിവാഹം കഴിഞ്ഞാല്‍ സ്ത്രീകള്‍ സിന്ദൂരം ധരിക്കണമെന്നത് ഒരു അലിഖിത നിയമമായി ഇപ്പോഴും സമൂഹം കണക്കാക്കിപ്പോരുന്നുണ്ട്. സീമന്തരേഖയില്‍ കുങ്കുമം ചാര്‍ത്തുന്നതിനെ പഴമക്കാര്‍ ഗൗരവമേറിയ ഒന്നായാണ് കണ്ടിരുന്നത്. ആദ്യഗര്‍ഭം ഉണ്ടായി നാലാം മാസം സീമന്തനം അഥവാ കുങ്കുമം ചാര്‍ത്ത് എന്നൊരു ചടങ്ങ് തന്നെ പല ഹൈന്ദവ കുടുംബങ്ങളിലും അനുഷ്ഠിച്ചു പോന്നിരുന്നു. മഞ്ഞള്‍ പൊടി, ആലം പൊടി, വെണ്‍കാരം പൊടി, കര്‍പ്പൂരം പൊടി, നെയ്യ്,  നാരങ്ങ നീര് എന്നിവ ഉപയോഗിച്ചാണ് പണ്ടു കാലത്ത് സിന്ദൂരം ഉണ്ടാക്കിയിരുന്നത്. ഇതിന്റെ ഉപയോഗം ദോഷഫലങ്ങള്‍ ഉണ്ടാക്കില്ലെന്നു മാത്രമല്ല, ഗുണങ്ങളും ഏറെയാണ്.

ന്യൂജെന്‍ കാലത്തും സിന്ദൂരത്തിന്റെ ഉപയോഗത്തില്‍ കുറവ് വന്നിട്ടില്ല. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് മഞ്ഞയും പച്ചയും നീലയുമൊക്കെയായി സിന്ദൂരവും ന്യൂജെന്‍ ആയിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഈ ന്യൂജെന്‍ സിന്ദൂരങ്ങള്‍ അപകടകാരികളാണെന്നാണ് പുതിയ പഠനങഅങള്‍ തെളിയിക്കുന്നത്. ഒരു ഗ്രാം സിന്ദൂരത്തില്‍ 1.0 മൈക്രോഗ്രാം ലെഡ് അടങ്ങിയിരിക്കുന്നതായാണ് അമേരിക്കയിലെ റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടിയ അളവില്‍ ലെഡ് ചര്‍മ്മത്തിലെത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ത്വക്ക് കാന്‍സര്‍, ഡി.എന്‍.എ, കിഡ്‌നി എന്നിവയുടെ തകരാറിനും ഇതുവഴി സാധ്യതയേറുനനതായും പഠനം വെളിപ്പെടുത്തുന്നു. കുട്ടികളില്‍ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും വളര്‍ച്ചയെയും ലെഡ് സാരമായി ബാധിക്കും.