പോലീസുകാർക്ക് ഇനി അടിച്ചുപൊളിക്കാം; പിറന്നാളിനും വിവാഹ വാര്‍ഷികത്തിനും പ്രത്യേക അവധി

Published on: 7:17pm Tue 13 Feb 2018

A- A A+

രണ്ടുദിവസം പ്രത്യേക അവധിനല്‍കി ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് സിറ്റി പോലീസ്

പോലീസുകാരുടെ മാനസികസംഘര്‍ഷം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പിറന്നാളിനും വിവാഹ വാര്‍ഷികത്തിനും പ്രത്യേക അവധി നൽകി ഉത്തരവിറക്കി കോഴിക്കോട് പോലീസ്. ഇനിമുതല്‍ കോഴിക്കോട്ടെ പോലീസുകാര്‍ക്ക് കുടുംബത്തോടൊപ്പം ആഘോഷിക്കാം. പോലീസുകാര്‍ക്ക് വര്‍ഷത്തില്‍ ഈ രണ്ടുദിവസം പ്രത്യേക അവധിനല്‍കി ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് സിറ്റി പോലീസ്.

അവധി നൽകിയുള്ള പ്രത്യേക ഉത്തരവ് സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് എസ്. മഹേഷ്‌കുമാർ പുറപ്പെടുവിച്ചു കഴിഞ്ഞു. ഉത്തരവ് പ്രാബല്യത്തിലാകാൻ ഒരാഴ്ച വേണ്ടിവരും. പോലീസുകാരുടെ ജന്മദിനവും വിവാഹദിനവും ശേഖരിക്കാനും മറ്റും വേണ്ടിയാണ് ഒരാഴ്ചത്തെ സമയം വേണ്ടിവരുന്നത്.ഇത് സംസ്ഥാന തലത്തില്‍ നടപ്പാക്കാനാണ് ആലോചന. അവധി അനുവദിച്ചത് ജില്ലാ പോലീസ് അസോസിയേഷന്‍ സ്വാഗതംചെയ്തു.