ശ്രീമയി ശ്രീസംഖ്യ ആയതെന്തിന് ? മറുപടിയുമായി കല്‍പ്പനയുടെ മകള്‍

Published on: 12:34pm Fri 08 Dec 2017

A- A A+

ചെന്നൈ എസ്.ആര്‍.എം സര്‍വകലാശാലയില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ശ്രീസംഖ്യ

പേരിനു വൈബ്രേഷന്‍ പോരാത്തതിനാല്‍ കല്‍പ്പനയുടെ മകള്‍ ശ്രീമയി പുതിയ പേരുമായി സിനിമയില്‍ ചുവടുവയ്ക്കാനൊരുങ്ങുന്നു. സുമേഷ്‌ലാല്‍ സംവിധാനം ചെയ്യുന്ന കുഞ്ചിയമ്മയും അഞ്ചുമക്കളും എന്ന ചിത്രത്തിലൂടെയാണ് ശ്രീമയി,  ശ്രീസംഖ്യയായി സിനിമയിലെത്തുന്നത്.  ന്യൂമറോളജി അറിയാവുന്ന അമ്മുമ്മ വിജയലക്ഷ്മിയുടെ അഭിപ്രായം കണക്കിലെടുത്താണ് ശ്രീമയി ശ്രീസംഖ്യാ എന്ന പേരു സ്വീകരിച്ചത്. പുരാണത്തില്‍ സൂര്യഭഗവാന്റെ ഭാര്യയുടെ പേരാണ് ശ്രീസംഖ്യ.  അതേസമയം തമിഴിലും മലയാളത്തിലും ഒരുപോലെ സ്വീകാര്യമായ പോരാണിതെന്ന കാരണം കൂടി പുതിയ പേരു തിരഞ്ഞെടുത്തതിന് പിന്നിലുണ്ടെന്ന് ശ്രീമയി പറയുന്നു. ചെന്നൈ എസ്.ആര്‍.എം സര്‍വകലാശാലയില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ശ്രീസംഖ്യ.

കുഞ്ചിയമ്മ എന്ന ടൈറ്റില്‍ റോള്‍ ആണ് ചിത്രത്തില്‍ ശ്രീസംഖ്യ അവതരിപ്പിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, ഇന്‍ഷാദ്, ശ്രീജിത്ത് രവി,സാജു നവോദയ,ബിനു പപ്പു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.