വയനാട്ടില്‍ ആദിവാസി വിദ്യാര്‍ത്ഥികളെ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിച്ചില്ല; വിജയ ശതമാനം കൂട്ടാനെന്ന് ഗുരുതര ആരോപണം

Published on: 12:07pm Sat 31 Mar 2018

A- A A+

ഗവ.ഹൈസ്‌കൂളിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്

ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് മാറ്റി നിര്‍ത്തിയതായി ഗുരുതര ആരോപണം. വയനാട്ടിലെ നീര്‍വാരം ഗവ.ഹൈസ്‌കൂളിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.

സ്‌കൂളിന്റെ വിജയശതമാനം കൂട്ടാനാണ് ആദിവാസി വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്നാണ് സ്‌കൂളിനെതിരായ പരാതി. സ്‌കൂളിന്റെ നിലവാരത്തെ ബാധിക്കുമെന്നതിനാല്‍ തങ്ങളോട് ഇത്തവണ പരീക്ഷ എഴുതേണ്ടെന്ന് അധ്യാപകര്‍ പറ്റുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. നിരക്ഷരരായ ഇവരുടെ മാതാപിതാക്കളോട് മക്കള്‍ പരീക്ഷ എഴുതുന്നില്ലെന്ന് രേഖാമൂലം ഒപ്പിട്ട് വാങ്ങിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഹാജരില്ലാത്തതിനാലാണ് പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. കുട്ടികള്‍ തുടര്‍ച്ചയായി സ്‌കൂളില്‍ വരാത്തതിനാല്‍ അവരുടെ പേരു വെട്ടുകയായിരുന്നുവെന്നും ഇതില്‍ അസ്വാഭാവികത ഇല്ലെന്നും പ്രധാന അധ്യാപകന്‍ പറയുന്നു. അതേസമയം വിജയശതമാനം വര്‍ദ്ധിപ്പിക്കാന്‍ ജില്ലയിലെ തന്നെ മറ്റു സ്‌കൂളുകളിലും ആദിവാസി കുട്ടികളെ മാറ്റിനിര്‍ത്തിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!