സംസ്ഥാന ചലച്ചിത്ര പുരസ്കാരം; ഇന്ദ്രൻസ് മികച്ച നടൻ; പാർവതി നടി

Published on: 1:05pm Thu 08 Mar 2018

A- A A+

'ഈമയൗ' എന്ന ചിത്രം ഒരുക്കിയ ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകനായി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിനെ മികച്ച നടനായും ടേക്ക് ഓഫ് എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് പാർവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു. 'ഈമയൗ' എന്ന ചിത്രം ഒരുക്കിയ ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകനായി.

ഒറ്റമുറി വെളിച്ചം മികച്ച ചിത്രമായും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ടി.വി.ചന്ദ്രൻ, ഡോ.ബിജു, ജെറി അമൽദേവ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന പത്തംഗ സമിതിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.

സംസ്ഥാന ചലച്ചിത്ര അവാർഡ്

 • മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം)
 • മികച്ച നടി: പാർവതി (ടേക്ക് ഓഫ്)
 • മികച്ച സ്വഭാവ നടൻ: അലൻസിയർ
 • മികച്ച സ്വഭാവ നടി: മോളി വത്സൻ
 • മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം.
 • മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ
 • മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മാ ഔ)
 • മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ
 • മികച്ച ഗായകൻ: ഷഹബാസ് അമൻ (മായാനദി)
 • മികച്ച ഗായിക: സിതാര കൃഷ്ണകുമാർ (വിമാനം) 
 • മികച്ച നവാഗത സംവിധായകൻ: മഹേഷ് നാരായണൻ (ടേക്ക് ഓഫ്)
 • മികച്ച സംഗീത സംവിധായകൻ: എം.കെ.അർജുനൻ (ഭയാനകം)
 • ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു.
 • കഥാകൃത്ത് - എം.എ. നിഷാദ്
 • മികച്ച തിരക്കഥ - സജി പാഴൂർ ( തൊണ്ടി മുതലും ദൃക്‌സാക്ഷിയും )
 • ബാലതാരങ്ങള്‍ - മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര
 • പശ്ചാത്തല സംഗീതം - ഗോപീസുന്ദര്‍
 • ഗാനരചയിതാവ് - പ്രഭാവര്‍മ.
 • ക്യാമറ - മനേഷ് മാധവ്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!