പ്രിയാ വാര്യര്‍ക്കെതിരെയുള്ള കേസിന് സുപ്രീം കോടതിയുടെ സ്‌റ്റേ

Published on: 12:29pm Wed 21 Feb 2018

A- A A+

കേസില്‍ കോടതി പിന്നീട് വിശദമായ വാദം കേള്‍ക്കും

ന്യൂഡൽഹി:  പ്രിയാ വാര്യര്‍ക്കെതിരെയുള്ള കേസിന് സുപ്രീം കോടതിയുടെ സ്‌റ്റേ. മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയാ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും സമര്‍പ്പിച്ച ഹര്‍ജിയില്‍ പാട്ടിനെതിരെയുള്ള എഫ് ഐ ആറിലെ തുടര്‍ നടപടിക്കെതിരെയാണ് സുപ്രീം കോടതിയുടെ സ്റ്റേ. 

ചിത്രത്തിലെ  മാണിക്യമലരായ പൂവി എന്ന ഗാനത്തില്‍ പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് കാണിച്ചാണ് ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യരെയും സംവിധായകന്‍ ഒമര്‍ ലുലുവിനെയും പ്രതികളാക്കി ഒരു കൂട്ടം ആളുകള്‍ ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കിയത്. ഇനി എവിടെയും പാട്ടിനെതിരെ കേസ്സെടുക്കരുതെന്നും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നുണ്ട്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!