കോടതിയില്‍ ഹാജരാകാന്‍ ദിലീപിന് സമന്‍സ്

Published on: 7:00pm Wed 06 Dec 2017

A- A A+

നവംബര്‍ 22 നാണ് ദിലീപ് ഉള്‍പ്പെടെ അഞ്ച് പേരെ പ്രതി ചേര്‍ത്തുകൊണ്ടുള്ള അനുബന്ധകുറ്റപത്രം അന്വേഷണസംഘം സമര്‍പ്പിച്ചത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ്. കേസില്‍ ദിലീപിനെ പ്രതിയാക്കി അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു. ഈ മാസം 19ന് നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ 22 നാണ് ദിലീപ് ഉള്‍പ്പെടെ അഞ്ച് പേരെ പ്രതി ചേര്‍ത്തുകൊണ്ടുള്ള അനുബന്ധകുറ്റപത്രം അന്വേഷണസംഘം സമര്‍പ്പിച്ചത്. ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!