ഓഖി ഒന്നുമല്ല വരാന്‍ പോകുന്നതു സൂര്യജ്വലനം, 15 മിനിറ്റ് മുമ്പു മാത്രമായിരിക്കും മനുഷ്യര്‍ക്ക് മുന്നറിയിപ്പു ലഭിക്കുക, ദുരന്തം സംഭവിച്ചാല്‍ രണ്ടര ലക്ഷം കോടി ഡോളറിന്റെ നാശമുണ്ടാകും

Published on: 3:24pm Thu 07 Dec 2017

A- A A+

ഭൂമിയെ തൂത്തെറിയാന്‍ കഴിയുന്ന സൗരക്കാറ്റ് വന്നേക്കാം എന്നു ശാസ്ത്രഞ്ജന്മരുടെ മുന്നറിയിപ്പ്. ദുരന്തത്തിനു മുന്നോടിയായുള്ള അറിയിപ്പു മനുഷ്യര്‍ക്കു 15 മിനിറ്റു മുമ്പു മാത്രമായിരിക്കും ലഭിക്കുക എന്നും പറയുന്നു.

  ഭൂമിയെ തൂത്തെറിയാന്‍ കഴിയുന്ന സൗരക്കാറ്റ് വന്നേക്കാം എന്നു ശാസ്ത്രഞ്ജന്മരുടെ മുന്നറിയിപ്പ്. ദുരന്തത്തിനു മുന്നോടിയായുള്ള അറിയിപ്പു മനുഷ്യര്‍ക്കു 15 മിനിറ്റു മുമ്പു മാത്രമായിരിക്കും ലഭിക്കുക എന്നും പറയുന്നു. സൂര്യനിലെ കൊറോല്‍ മാസ് ഇജക്ഷനാണ് സൗരക്കാറ്റായി സംഭവിക്കുന്നത്. ഭൂമിയുടെ കാന്തികമണ്ഡലത്തെ തകരാറിലാക്കാനും റേഡിയോതരംഗങ്ങളെ ബാധിക്കാനുംജീ പി എസ് സംവിധാനം തകരാറിലാക്കാനും ഇവയ്ക്കു കഴിയും. വലിയ ഊര്‍ജ പ്രവാഹം ഉണ്ടായി വൈദ്യുതി വിതരണ കേന്ദ്രങ്ങളും ട്രാന്‍സ്‌ഫോര്‍മറുകളും തകരും. എത്ര വലിയ സൗരജ്വലനമാണെങ്കിലും 15 മിനിറ്റു മുമ്പായിരിക്കും മനുഷ്യര്‍ക്ക് ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പ് ലഭിക്കുക.


എന്നാല്‍ സൗരജ്വലനം എത്രത്തോളം ശക്തമാണ് എന്നും ഭൂമിയുടെ എവിടെയാണു സംഭവിക്കുക എന്നുമുള്ള വിവരങ്ങള്‍ ലഭിക്കില്ല.  1859 ല്‍ ഇത്തരത്തില്‍ ഒരു പ്രതിഭാസം ഉണ്ടായപ്പോള്‍ ഭൂമിയിലെ വാര്‍ത്തവിനിമയ സംവിധാനങ്ങള്‍ എല്ലാം തകര്‍ന്നിരുന്നു. സാധാരണനിലയില്‍ സെക്കന്റില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ സൂര്യജ്വലനം സംഭവിക്കും. സൂര്യനില്‍ നിന്നു 14 മണിക്കൂര്‍ കൊണ്ട് ഇതു ഭൂമിയില്‍ എത്തും. കഴിഞ്ഞ സെപ്റ്റംബര്‍ 12 ന് 12 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സുര്യജ്വലനം ഭൂമിയില്‍ സംഭവിച്ചിരുന്നു. വലിയ സൂര്യജ്വലനങ്ങള്‍ക്കു പതിനായിരം കോടി ഡോളറിന്റെ നാശനഷ്ടങ്ങള്‍ ഭൂമിയില്‍ വരുത്താന്‍ കഴിയും എന്നു പറയുന്നു.

ഭൂമിക്കും സൂര്യനുമിടയില്‍ വലിയ ഒരു കാന്തികഡിഫ്‌ലക്ടര്‍ സ്ഥാപിക്കു എന്നതാണു വിനാശകാരിയായ കിരണങ്ങളെ വഴിതിരിച്ചു വിടാനുള്ള ഏകമാര്‍ഗം എന്നു പറയുന്നു. അടുത്ത 15 വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സൂര്യജ്വലനം ഭൂമിയില്‍ സംഭവിക്കാനുള്ള സാധ്യത 10 ശതമാനമാണ്.  അടുത്ത 15 വര്‍ഷത്തിനിടയ്ക്കു കുറഞ്ഞതു രണ്ടു ലക്ഷം കോടി ഡോളര്‍ നാശനഷ്ടം ഉണ്ടാകുന്ന സൂര്യജ്വലനം ഭൂമിയില്‍ സംഭവിക്കും എന്നു മുന്നറിയിപ്പുണ്ട്.