ട്രംപിന്റെ മുസ്ലീം യാത്രാവിലക്കിന് കോടതി അനുമതി

Published on: 10:06am Tue 05 Dec 2017

A- A A+

ഉത്തരവ് പൂർണ്ണമായും നടപ്പിലാക്കുന്നതിനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.

വാഷിംഗ്ടൺ : യു.എസ്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പിലാക്കിയ വിവാദ യാത്രാ വിലക്ക് ഉത്തരവിന് കോടതി അനുമതി. ഉത്തരവ് പൂർണ്ണമായും നടപ്പിലാക്കുന്നതിനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ഇറാൻ, സിറിയ,സുഡാൻ,യെമൻ, സൊമാലിയ തുടങ്ങി ആറോളം മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്കായിരുന്നു ട്രംപ് ഭരണകൂടം യാത്രാവിലക്ക് ഏർപ്പെടുത്തിയത്. കടുത്ത നിയന്ത്രണങ്ങളായിരുന്നു ഇവർക്കായി ഏർപ്പെടുത്തിയത്. രാജ്യസുരക്ഷയ്ക്കായാണ് ഇത്തരം ഉത്തരവെന്നായിരുന്നു സർക്കാർ വാദം. എന്നാൽ യു.എസിലുൾപ്പെടെ ആഗോളതലത്തിൽ വൻ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമാണ് പുതിയ നിയമം വഴിവച്ചത്. വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ പല കീഴ്‌ക്കോടതികളും ഉത്തരവിനെതിരായ നിലപാട് സ്വീകരിച്ചത് ട്രംപിന് തിരിച്ചടിയാവുകയും ചെയ്തിരുന്നു.

എന്നാൽ ഭരണഘടനാപരമാണെന്ന വാദം ചൂണ്ടിക്കാട്ടി സർക്കാർ ഉന്നത കോടതിയെ സമീപിച്ചതിൽ നിന്നാണ് ഇപ്പോൾ അനുകൂല വിധി വന്നിരിക്കുന്നത്. ഉത്തരവ് ഭരണഘടനാപരമാണെന്ന വാദം അംഗീകരിച്ചിട്ടില്ലെങ്കിലും മരവിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് കോടതി നിലപാട്. കോടതി വിധി അനുകൂലമായ സാഹചര്യത്തിൽ ഉത്തരവ് ഉടൻ തന്നെ പൂർണ്ണമായും പ്രാബല്യത്തിലാക്കുമെന്നാണ് സൂചന. 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!