രാഹുല്‍ ഗാന്ധി ക്ഷേത്ര വിരുദ്ധനെന്ന് സുശീല്‍ കുമാര്‍ മോദി

Published on: 3:55pm Thu 07 Dec 2017

A- A A+

രാഹുലിന്റെ ക്ഷേത്രവിരുദ്ധ നിലപാടുളള വ്യക്തിയാണ് കപില്‍ സിബല്‍ എന്നും സുശീല്‍ മോദി പറഞ്ഞു

പാറ്റ്‌ന : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിര രൂക്ഷ വിമര്‍ശനവുമായി ബീഹാര്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. രാഹുല്‍ ഗാന്ധി ക്ഷേത്ര വിരുദ്ധനാണെന്നും അദ്ദേഹം കുറി ചാര്‍ത്തുന്നതും വിശുദ്ധ വസ്ത്രം ധരിക്കുന്നതും ഇത് മറയ്ക്കാനാണെന്നും മോദി പറഞ്ഞു.

പ്രഥമ രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദ് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ പൂജ നടത്തിയതില്‍ കപട മതേതര വാദിയായിരുന്ന അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അതൃപ്തി രേഖപ്പെടുത്തിയിരുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. 
 
അയോധ്യ തര്‍ക്ക ഭൂമി കേസില്‍ സുന്നി വഖഫ് ബോര്‍ഡിനു വേണ്ടി മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ഹാജരാകുന്നതിനെയും മോദി വിമര്‍ശിച്ചു. രാഹുലിന്റെ ക്ഷേത്രവിരുദ്ധ നിലപാടുളള വ്യക്തിയാണ് കപില്‍ സിബല്‍ എന്ന് സുശീല്‍ മോദി പറഞ്ഞു. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ അയോധ്യ കേസ് പരിഗണിക്കരുതെന്ന് കപില്‍ സിബല്‍ നേരത്തെ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.


 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!