അമിതമായി വിയര്‍ക്കുന്നുണ്ടോ ? ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം 

Published on: 12:39pm Fri 15 Dec 2017

A- A A+

ഇല്ലിനോയിസ് സര്‍വകലാശാലയുടെ പഠനത്തിലാണ് ഇങ്ങനെ ഒരു കണ്ടുപിടിത്തം ഉണ്ടായത്.

പെട്ടെന്ന് നെഞ്ചിലുണ്ടാകുന്ന വല്ലാത്ത വേദന, അസ്വസ്ഥത എന്നിവയാണ് നമുക്ക്  പരിചിതമായ ഹൃദയാഘാത ലക്ഷണങ്ങള്‍ എന്നാല്‍ പുതിയ ചില കണ്ടെത്തലുകള്‍ പ്രകാരം പ്രത്യേക കാരണമില്ലാതെ അമിതമായി വിയര്‍ക്കുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം എന്നാണ്.

ഇല്ലിനോയിസ് സര്‍വകലാശാലയുടെ പഠനത്തിലാണ് ഇങ്ങനെ ഒരു കണ്ടുപിടിത്തം ഉണ്ടായത്. ഹൃദയാരോഗ്യം  ദുര്‍ബലമാകുമ്പോള്‍ രക്തം പമ്പുചെയ്യുവാനായി   ശരീരം  കൂടുതല്‍ ഊര്‍ജം എടുക്കുന്നു  അത്  സാധാരണഗതിയിലെത്തിക്കുവാനായാണ്  ശരീരം കൂടുതല്‍ വിയര്‍ക്കുന്നതെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. 

പനിയോ മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങളോ ഇല്ലാതിരിക്കുമ്പോഴും വ്യായാമമോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള കായികാധ്വാനത്തില്‍ ഏര്‍പ്പെടാതെയോ പെട്ടെന്ന് അമിതമായി വിയര്‍ക്കുകയാണെങ്കില്‍ അത് ശ്രദ്ധിക്കണം എന്നും റിസര്‍ച്ച് നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നു.