വാക്കാലുളള പരാമര്‍ശത്തിന്റെ പേരില്‍ രാജി വെക്കില്ലെന്ന് തോമസ് ചാണ്ടി

Published on: 9:38pm Tue 14 Nov 2017

A- A A+

ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച തോമസ് ചാണ്ടിക്ക് ഹൈക്കോടതിയില്‍ നിന്ന് ഇരട്ടപ്രഹരമാണ് ഇന്നുണ്ടായത്

കൊച്ചി: : കോടതിയുടെ വാക്കാലുളള പരാമര്‍ശത്തിന്റെ പേരില്‍ രാജി വെക്കില്ലെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. കോടതി പരാമര്‍ശം വിധിയായി കാണാനാവില്ലെന്നും കോടതി വിധി എതിരെങ്കില്‍ മാത്രമേ രാജിവെക്കുകയുളളുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കുണ്ടായ 90 ശതമാനം പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. ഉത്തരവിന്റെ പകര്‍പ്പ് ബുധനാഴ്ച കിട്ടിയ ശേഷം തീരുമാനമെടുക്കും. നാളെ വൈകിട്ട് വീണ്ടും കാണാമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച തോമസ് ചാണ്ടിക്ക് ഹൈക്കോടതിയില്‍ നിന്ന് ഇരട്ടപ്രഹരമാണ് ഇന്നുണ്ടായത്. തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളിയതിന് പുറമെ രാജി അനിവാര്യമാണെന്ന പരാമര്‍ശങ്ങളും കോടതിയില്‍ നിന്നുണ്ടായി. മന്ത്രി ഭരണ സംവിധാനത്തെയും ഭരണഘടനയേയും വെല്ലുവിളിച്ചു.

ഇത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു. ബെഞ്ചിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റീസ് പി.എന്‍ രവീന്ദ്രന്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു.
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!