തോമസ് ചാണ്ടി ഡല്‍ഹി യാത്ര റദ്ദാക്കി

Published on: 7:52pm Tue 14 Nov 2017

A- A A+

കേന്ദ്ര നേതൃത്വവുമായുള്ള കൂടിക്കാഴ്ചകൾക്ക് ഡൽഹിക്കു പോകുന്നതിനായിരുന്നു ആദ്യ തീരുമാനം

കൊച്ചി:  കായല്‍ കൈയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടിവന്ന മന്ത്രി തോമസ് ചാണ്ടി ഇന്ന് നടത്താനിരുന്ന ഡൽഹി യാത്ര റദ്ദാക്കി.  കേന്ദ്ര നേതൃത്വവുമായുള്ള കൂടിക്കാഴ്ചകൾക്ക് ഡൽഹിക്കു പോകുന്നതിനായിരുന്നു ആദ്യ തീരുമാനം. എന്നാൽ അവസാനം യാത്ര റദ്ദാക്കുകയായിരുന്നു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം തിരുവനന്തപുരത്തെത്തും.

അതേസമയം, ഹൈക്കോടതി വിധിക്കെതിരെ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. റിട്ട് ഹർജിയുടെ ഉള്ളടക്കം പരിശോധിക്കാതെ തള്ളിയ നടപടിയടക്കം ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!