മയക്കുമരുന്ന് വേട്ട നടത്തിയ സംഘത്തിന് വധഭീഷണി; 'ഇനി നിങ്ങള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കില്ലന്ന് സന്ദേശം'

Published on: 4:23pm Mon 19 Feb 2018

മയക്കുമരുന്ന് കടത്തുന്നതിനിടെ നെടുമ്പാശേരിയില്‍നിന്ന് കഴിഞ്ഞദിവസം പിടിയിലായ ഫൈസലും അബ്ദുള്‍ സലാമും

A- A A+

ഇനി നിങ്ങള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്ത് വന്‍ മയക്കുമരുന്ന് വേട്ട നടത്തിയ ആലുവയിലെ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിന് വധഭീഷണി. മയക്കുമരുന്ന് കടത്തിനെ കുറിച്ച് എക്സൈസിന് വിവരങ്ങള്‍ നല്‍കിയ ആള്‍ക്കാണ് ഭീഷണി സന്ദേശം വന്നത്. ഇനി നിങ്ങള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. 

ഇന്റര്‍നെറ്റ് കോള്‍ വഴിയെത്തിയ സന്ദേശത്തിൻെറ ഉറവിടം മുംബൈ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്പെഷ്യല്‍ സ്‌ക്വാഡിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. ശനിയാഴ്ചയാണ് നെടുമ്പാശ്ശേരി വിമാനത്താവളം കടത്താനായി കൊണ്ടുവന്ന എംഡിഎംഎ എന്ന മയക്കുമരുന്ന് എക്സൈസ് സംഘം പിടികൂടിയത്.