2018 വിക്രമിൻെറ കൂടി വർഷം; പുറത്തിറങ്ങുന്നത് മൂന്ന് സിനിമകൾ

Published on: 4:03pm Fri 12 Jan 2018

A- A A+

ജനുവരി 12ന് പൊങ്കൽ റിലീസായാണ് സ്കെച്ച് എത്തിയത്

തികഞ്ഞ ആവേശത്തിലാണ് ചിയാൻ വിക്രം ആരാധകർ. ഏറ്റവും പുതിയ ചിത്രം 'സ്കെച്ച്' ഇന്ന് പുറത്തിറങ്ങിയത് മാത്രമല്ല ഇതിന് കാരണം. വിക്രമിൻേറതായി ഈ വർഷം പുറത്തിറങ്ങുന്നത് മൂന്ന് ചിത്രങ്ങളാണ്. സ്കെച്ച്, ധ്രുവ നക്ഷത്രം, സാമി സ്ക്വയർ എന്നിവയാണ് മൂന്ന് സിനിമകൾ. അതുകൊണ്ടു തന്നെ ആരാധകരുടെ ആവേശം ഈ വർഷം ഇരട്ടിക്കും. 

ജനുവരി 12ന് പൊങ്കൽ റിലീസായാണ് സ്കെച്ച് എത്തിയത്. നോർതത് ചെന്നൈയിലെ ഒരു റൌഡി ആയാണ് ഈ ചിത്രത്തിൽ വിക്രം വേഷമിടുന്നത്. 2002 ൽ പുറത്തിറങ്ങിയ ജമനി എന്ന ചിത്രവുമായി സാമ്യമുള്ള ചിത്രമാണ് സ്കെച്ച്. കേരളത്തിലുടനീളമായി 200 തീയേറ്ററുകളിലായാണ് സിനിം പ്രദർശനത്തിനെത്തിയത്.

വിക്രം പോലീസ് ഓഫീസറായി എത്തുന്ന സിനിമയാണ് 'സാമി സ്ക്വയർ'. ജൂൺ മാസം ഈ ചിത്രത്തിൻെറ റിലീസ് ഉണ്ടാകുമെന്നാണ് കരുതുന്നത്. 2003ൽ പുറത്തിറങ്ങിയ 'സാമി' എന്ന ചിത്രത്തിൻെറ രണ്ടാം ഭാഗമാണ് 'സാമി സ്ക്വയർ'. വിക്രം ഇരട്ട വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

'ധ്രുവ നക്ഷത്രമാണ്' മറ്റൊരു വിക്രം ചിത്രം. ഗൌതം മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറ്റു രണ്ടു ചിത്രങ്ങളെ അപേക്ഷിച്ച് ബഡ്ജറ്റ് കൂടിയ ത്രില്ലർ ചിത്രമാണിത്. സിനിമ ചിത്രീകരിക്കുന്നത് 7 രാജ്യങ്ങളിലായാണ്. ഇവയൊക്കെ കൂടാതെ നിരവധി ചിത്രങ്ങളുടെ ചിത്രീകരണവും ആരംഭിച്ചിട്ടുണ്ട്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!