25 ലക്ഷത്തിന്റെ ഭീമന്‍ മണ്‍കുടം ഗുരുവായൂരേക്ക്

Published on: 10:36am Thu 07 Dec 2017

A- A A+

ശില്പി ഭുവനേഷ് പ്രസാദ് പ്രജാപതി അഞ്ചു വര്‍ഷത്തെ അധ്വാനത്തിലൂടെ ഉണ്ടാക്കിയ ഈ മണ്‍കുടം 25 ലക്ഷം രൂപയ്ക്കാണ് ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്.

ഗുരുവായൂരപ്പന് വെണ്ണ നല്‍കാനനല്ല രോഷന്‍ എ.പിയുടെ പുത്തന്‍ വീടിന്റെ പൂന്തോട്ടം അലങ്കരിക്കാനാണ് ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്ന് ശില്പി പ്രതീക്ഷിക്കുന്ന മണ്‍കുടം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മണ്‍കുടമെന്നു അവകാശപ്പെടുന്ന ഈ മണ്‍കുടത്തിനു 63 ഇഞ്ച് ചുറ്റളവും 250 കിലോ ഭാരവുമാണ് ഉള്ളത്. ഡല്‍ഹി സംസ്‌കൃതി ആര്‍ട്ട് ഗാലറിയില്‍ നിന്നും 12 ലക്ഷം രൂപയ്ക്കാണ് വ്യവസായിയായ  രോഷന്‍ മണ്‍കുടം ലേലത്തില്‍ സ്വന്തമാക്കിയത്.

ശില്പി ഭുവനേഷ് പ്രസാദ് പ്രജാപതി അഞ്ചു വര്‍ഷത്തെ അധ്വാനത്തിലൂടെ ഉണ്ടാക്കിയ ഈ മണ്‍കുടം 25 ലക്ഷം രൂപയ്ക്കാണ് ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്.