ചപ്പുചവറുകള്‍ക്ക് തീയിട്ടു; നടക്കാവ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ രണ്ട് ബസുകള്‍ കത്തിനശിച്ചു

Published on: 2:01pm Tue 13 Feb 2018

A- A A+

ഡിപ്പോയില്‍ കുന്നുകൂടി കിടന്നിരുന്ന ചപ്പുചവറുകള്‍ക്ക് തീയിട്ടതാണ് ബസുകള്‍ കത്തിനശിക്കാന്‍ ഇടയാക്കിയത്

കോഴിക്കോട്: നടക്കാവ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബസുകള്‍ കത്തിനശിച്ചു. ഡിപ്പോയില്‍ കുന്നുകൂടി കിടന്നിരുന്ന ചപ്പുചവറുകള്‍ക്ക് തീയിട്ടതാണ് ബസുകള്‍ കത്തിനശിക്കാന്‍ ഇടയാക്കിയത്. രണ്ടു ബസുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. ബീച്ച്‌ ഫയര്‍ഫോഴ്സ് യൂണിറ്റില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് തീ അണച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.