ഓഖി ദുരന്തം : രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

Published on: 12:16pm Thu 07 Dec 2017

A- A A+

വൈകുന്നേരം അഞ്ചു മണിയോടെ ശരീരങ്ങള്‍ വിഴിഞ്ഞം തീരത്തെത്തിക്കും.

തിരുവനന്തപുരം : ഓഖി ദുരന്തത്തില്‍ കാണാതായ മൂന്ന് പേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൊച്ചിയ്ക്കും ആലപ്പുഴയ്ക്കും ഇടയിലുള്ള മേഖലയില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഷിപ്പായ വൈഭവാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വൈകുന്നേരം അഞ്ചു മണിയോടെ ശരീരങ്ങള്‍ വിഴിഞ്ഞം തീരത്തെത്തിക്കും. മത്സ്യത്തൊഴിലാഴികളുടെ കൂടെ സഹായത്തോടെ തീരസംരക്ഷണ സേനയും നാവിക സേനയും സംയുക്തമായി നടത്തുന്ന  തെരച്ചില്‍  മൂന്നാം ദിവസവും തുടരുകയാണ്.  

ഓഖി ദുരന്തം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും എത്രപേരെ കാണാതായിട്ടുണ്ട് എന്നതിനെപ്പറ്റി സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ കണക്കില്ല എന്നതാണ് വസ്തുത.  ബുധനാഴ്ച കൊച്ചിയില്‍ 23 പേരെയും ലക്ഷദ്വീപില്‍ 111 പേരെയും കണ്ടെത്തിയിരുന്നു. കടലില്‍ ഇപ്പോഴും ബോട്ടുകള്‍ കുടുങ്ങിയിട്ടുണ്ടെന്നാണു രക്ഷപ്പെട്ടവര്‍ പറയുന്നത്. സര്‍ക്കാര്‍ പറഞ്ഞ കാണാതായവരുടെ കണക്കുകള്‍ തെറ്റാണെന്ന് മനസ്സിലായതോടെ വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. 
92 പേരെന്നു സര്‍ക്കാര്‍ ആവര്‍ത്തിച്ചെങ്കിലും തിരുവനന്തപുരത്തു മാത്രം 174 പേരെ കാണാതായെന്നാണു ലത്തീന്‍ അതിരൂപതയുടെ കണക്ക്. ഇതില്‍ ചെറുവള്ളങ്ങളില്‍ പോയ 103 പേരുടെ കാര്യത്തില്‍ ആശങ്ക വര്‍ധിക്കുകയാണ്. 


 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!