സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ്​ അന്വേഷണം

Published on: 4:56pm Tue 20 Feb 2018

A- A A+

തിരുത്തി എന്‍.എസ്​.എസ്​ ഹോമിയോ മെഡിക്കല്‍ കോളജിലെ നിയമനവുമായി ബന്ധപ്പെട്ടാണ്​ അന്വേഷണം

കോട്ടയം: എന്‍.എസ്​.എസ്​ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ്​ അന്വേഷണം. കോട്ടയം വിജിലന്‍സ്​ കോടതിയാണ്​ സുകുമാരന്‍ നായര്‍ക്കും മറ്റ്​ ആറു പേര്‍ക്കുമെതിരെ അന്വേഷണത്തിന്​ ഉത്തരവിട്ടത്​. തിരുത്തി എന്‍.എസ്​.എസ്​ ഹോമിയോ മെഡിക്കല്‍ കോളജിലെ നിയമനവുമായി ബന്ധപ്പെട്ടാണ്​ അന്വേഷണം.

വ്യാജ സര്‍ട്ടിഫിക്കറ്റുള്ള രണ്ട്​ പേരെ നിയമിച്ചുവെന്നാണ്​ പരാതി. ഹോമിയോ മെഡിക്കല്‍ കോളജിലെ റീഡര്‍ തസ്​തികയി​ല്‍ നടന്ന നിയമനത്തി​നെതിരെയായ പരാതിയിലാണ്​ അന്വേഷണത്തിന്​ ഉത്തരവ്​. ഹോമിയോ മെഡിക്കല്‍ കോളജ്​ പ്രിന്‍സിപ്പല്‍ വേണുഗോപാലിനെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​. 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!