മമ്മൂട്ടിയുടെയും ദുൽക്കറിന്റേയും വിന്റേജ് വോൾവോ കാർ
ദുൽക്കറിന്റെ വിന്റേജ് വോൾവോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരമാകുന്നത്
വാഹന കമ്പത്തിൻെറ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്തവരാണ് സൂപ്പർതാരം മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും. ഇരുവരുടെയും വാഹനക്കമ്പം മലയാള സിനിമയിൽ എങ്ങും പാട്ടാണ്. നിരവധി ആഡംബര കാറുകളും ഇവരുടെ ഗ്യാരേജിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ദുൽക്കറിന്റെ വിന്റേജ് വോൾവോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരമാകുന്നത്.
വോൾവോയുടെ 240 ഡിഎൽ സ്റ്റേഷൻ വാഗൺ ഇവർ സ്വന്തമാക്കിയത് അടുത്തിടെയാണ്. . വോൾവോ 240 ഡിഎൽ സ്റ്റേഷൻ വാഗണിൽ മമ്മൂട്ടി സിനിമയുടെ സെറ്റിലെത്തിയതോടെയാണ് സമൂഹമാധ്യമങ്ങളിൽ ഈ തകർപ്പൻ വിന്റേജ് കാർ താരമായത്.സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ 1974 മുതൽ 1984 വരെ പുറത്തിറക്കിയ അഞ്ചു ഡോർ സ്റ്റേഷൻ വാഗണാണ് വോള്‍വോ 240 ഡിഎൽ.
നേരത്തെ മമ്മൂട്ടി സാമ്രാജ്യത്തിൽ ഉപയോഗിച്ച മെഴ്സഡീസ് ബെൻസ് 250 മോഡൽ നശിക്കാറായ പഴയ കാർ ദുൽഖർ റീസ്റ്റോർ ചെയ്തിരുന്നു. റീസ്റ്റോർ ചെയ്ത് കിടിലനാക്കിയ പുതിയ വാഹനത്തിന്റെ ചിത്രവും സമൂഹ മാധ്യമങ്ങളിലൂടെ അന്ന് തന്റെ സന്തോഷം പങ്കുവെച്ച് ദുൽക്കർ സമൂഹത്തിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.