വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് ഇറാഖിലേക്ക്

Published on: 1:59pm Fri 30 Mar 2018

A- A A+

39 ഇന്ത്യക്കാരെയാണ് ഐഎസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്

ന്യൂഡൽഹി: മൊസൂളിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചുമൂടിയ 39 ഇന്ത്യക്കാരുടെ മൃതദേഹാവശിഷ്ടങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾാക്കായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ്  ഇറാഖിലേക്ക് പോകും. ഞായറാഴ്ചയാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം  ഇറാഖിലേക്ക് തിരിക്കുന്നത്. 39 ഇന്ത്യക്കാരെയാണ് ഐഎസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

2017 ജൂണിലാണ് ബിഹാർ, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 40 അംഗ ഇന്ത്യൻ തൊഴിലാളി സംഘത്തെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. മൊസൂളിലെ നിർമാണ കന്പനിയിൽ ജീവനക്കാരായിരുന്നു ഇവർ. ഇവരിൽ ഒരാൾ ബംഗ്ലാദേശ് പൗരനാണെന്ന് ഭീകരരെ തെറ്റിദ്ധരിപ്പിച്ച് സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.

പിന്നീട് ഇയാൾ തനിക്കൊപ്പമുണ്ടായിരുന്ന ബാക്കിയെല്ലാവരും മരിച്ചുവെന്ന് വെളിപ്പെടുത്തിയെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല. അടുത്തിടെയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചത്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!