യുദ്ധ ടാങ്കറുകള്‍ പണിടുക്കി:  അന്തര്‍ ദേശീയ സൈനിക മത്സരത്തില്‍ നിന്ന് ഇന്ത്യ പുറത്തായി 

Published on: 3:46pm Sat 12 Aug 2017

A- A A+

 മുഴുവന്‍ റൗണ്ടുകളിലും ഒന്നാം സ്ഥാനം നേടി മുന്നേറുന്നതിനിടയില്‍ ഇന്ത്യയുടെ ടി-90 യുദ്ധ ടാങ്കുകള്‍ തകരാറിലായതാണ് മത്സരത്തില്‍ നിന്ന് അവസാന നിമിഷം പുറത്താകാന്‍ കാരണം

മോസ്‌കോയിലെ ആല്‍ബിനോയില്‍ നടന്ന  അന്തര്‍ ദേശീയ സൈനിക മത്സരത്തില്‍ നിന്നും അവസാന നിമഷം ഇന്ത്യ പുറത്തായി.  മുഴുവന്‍ റൗണ്ടുകളിലും ഒന്നാം സ്ഥാനം നേടി മുന്നേറുന്നതിനിടയില്‍ ഇന്ത്യയുടെ ടി-90 യുദ്ധ ടാങ്കുകള്‍ തകരാറിലായതാണ് മത്സരത്തില്‍ നിന്ന് അവസാന നിമിഷം പുറത്താകാന്‍ കാരണം.

മുന്‍ റൗണ്ടുകളില്‍ ഒന്നാം സ്ഥാനം നേടി മറ്റ് രാജ്യങ്ങള്‍ക്ക് വെല്ലുവിളിയായ ഇന്ത്യ അവസാന റൗണ്ടില്‍ സാങ്കേതിക തകരാറുകളാല്‍ പരാജയപ്പെടുകയായിരുന്നു.  ടി.90 യുദ്ധ ടാങ്കുകള്‍ക്കുണ്ടായ തകരാറാണ് പരാജയത്തിന് കാരണം. ഏറെ ശ്രമിച്ചിട്ടും തകരാരാര്‍ പരിഹരിക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് മത്സരത്തില്‍ നിന്ന് പുറത്താകുകയായിരുന്നു.

ഇതോടെ റഷ്യ, ബെലാറസ്, കസാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങള്‍ അവസാന വട്ട മത്സരത്തില്‍ കടന്നുകൂടി. 19 രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ടി-72 യുദ്ധടാങ്കുകള്‍ സൈനികാഭ്യാസങ്ങളില്‍ പങ്കെടുത്തിരുന്നു.