വാ​ട്സ്ആ​പ്പി​ൽ മു​ഖ്യ​മ​ന്ത്രി​യെ അവഹേളിച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

Published on: 8:42am Mon 26 Mar 2018

A- A A+

മാ​വി​ലാ​യി സ്വ​ദേ​ശി പൊ​യ്യ​യി​ൽ വീ​ട്ടി​ൽ വൈ​ഷ്ണ​വ് (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ക​ണ്ണൂ​ർ: വാ​ട്സ്ആ​പ്പി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യെ അ​വ​ഹേ​ളി​ക്കു​ക​യും ചീ​ത്ത​വി​ളി​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. മാ​വി​ലാ​യി സ്വ​ദേ​ശി പൊ​യ്യ​യി​ൽ വീ​ട്ടി​ൽ വൈ​ഷ്ണ​വ് (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

കൊ​യ​ക്ക​ട്ടാ​സ് എ​ന്ന വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ചീ​ത്ത പ​റ​ഞ്ഞും അ​വ​ഹേ​ളി​ച്ചും പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നും കാ​ണി​ച്ച് മാ​വി​ലാ​യി സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​ട​ക്കാ​ട് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!