വനിത കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യമുള്ളപ്പോള്‍ ഹാജരാകും:  പി.സി ജോര്‍ജ് 

Published on: 3:03pm Sat 12 Aug 2017

A- A A+

ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താ സമ്മേളനങ്ങളിലും നടിക്കെതിരെ പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തിന് പരുക്കേല്‍പിക്കുന്നതാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ നീക്കം

തിരുവനന്തപുരം:    നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരമര്‍ശം നടത്തിയ തനിക്കെതിരെ വനിത കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യമുള്ളപ്പോള്‍ ഹാജരാകുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി.ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ വനിത കമ്മിഷന്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താ സമ്മേളനങ്ങളിലും നടിക്കെതിരെ പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തിന് പരുക്കേല്‍പിക്കുന്നതാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ നീക്കം. പി.സി.ജോര്‍ജിന്റെ മൊഴിയെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തും നല്‍കും


Warning: mysql_num_rows(): supplied argument is not a valid MySQL result resource in /home/mangalam/domains/mangalam.tv/public_html/details/index.php on line 89