മതനിരപേക്ഷത ഏറ്റവും വലിയ നുണ : പ്രചരിപ്പിക്കുന്നവര്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് യോഗി ആദിത്യനാഥ്

Published on: 8:56pm Tue 14 Nov 2017

A- A A+

അതേസമയം യോഗിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തെത്തി

റായ്പൂര്‍ : മതനിരപേക്ഷത എറ്റവും വലിയ നുണയാണെന്നും ഇത് പ്രചരിപ്പിക്കുന്നവര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് യോഗി ഇത്തരമൊരു പ്രസ്താവന നടത്തിയത്.

ഒരു വ്യവസ്ഥയ്ക്കും മതനിരപേക്ഷമാകാന്‍ കഴിയില്ലെന്ന് യോഗി പറഞ്ഞു.സ്വാതന്ത്രൃത്തിന് ശേഷം പറയപ്പെടുന്ന മതനിരപേക്ഷയെന്ന വാക്ക് വലിയ നുണയാണ്. ഈ വാക്ക് ഉപയോഗിക്കുന്നവര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

അതേസമയം യോഗിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തെത്തി.യോഗി ആദിത്യനാഥ് മോഡി സര്‍ക്കാരിനെ രാമരാജ്യവുമായി താരതമ്യപ്പെടുത്തുന്നതാണ് ഏറ്റവും വലിയ നുണയെന്ന് കപില്‍ സിബല്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!