പെട്രോള്‍ പമ്പില്‍ നിന്നും സിഗരറ്റുവലിച്ചു. ലഭിച്ചത് മാതൃകാപരമായ ശിക്ഷ; വീഡിയോ കാണുക..

Published on: 9:13pm Sun 08 Oct 2017

A- A A+

യുവാവിനെ മാതൃകാപരമായി ശിക്ഷിച്ച പെട്രോള്‍ പമ്പ് ജീവനക്കാരന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്

പെട്രോള്‍ പമ്പിനുള്ളില്‍ പുകവലിക്കുകയോ, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് വലിയ അപകടം വരുത്തിവയ്ക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. ഇങ്ങനെയുണ്ടാകുന്ന ചെറിയൊരു തീപ്പൊരി തന്നെ വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കും. 

ബള്‍ഗേറിയയിലെ സോഫിയി എന്ന നഗരത്തിലാണ് സംഭവം നടക്കുന്നത്. ഇന്ധനം നിറയ്ക്കാനായി പെട്രോള്‍ പമ്പില്‍ ഒരു യുവാവെത്തിയത് കയ്യില്‍ എരിയുന്ന സിഗരറ്റുമായി. തൊട്ടടുത്ത് മറ്റൊരു വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നുമുണ്ട്. കയ്യിലിരിക്കുന്ന സിഗരറ്റ് കെടുത്താന്‍ പമ്പിലെ ജീവനക്കാരന്‍ നിരവധി തവണ പറഞ്ഞെങ്കിലും യുവാവ് കണ്ടമട്ടില്ല. അവസാനം ഗതികെട്ട പമ്പ് ജീവനക്കാരന്‍ അറ്റ കൈ പ്രയോഗിച്ചു. ഫയര്‍ എസ്റ്റിംഗ്വിഷര്‍ പ്രയോഗിച്ച് തീ കെടുത്തി. 

യുവാവിനെ മാതൃകാപരമായി ശിക്ഷിച്ച പെട്രോള്‍ പമ്പ് ജീവനക്കാരന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

വീഡിയോ കാണുക....