ഞ​ങ്ങ​ൾ​ക്കു പി​ഴ​വു​പ​റ്റി; വി​വ​ര​ച്ചോ​ർ​ച്ച​യി​ൽ കു​റ്റ​സ​മ്മ​ത​വു​മാ​യി സു​ക്ക​ർ​ബ​ർ​ഗ്

Published on: 10:18am Thu 22 Mar 2018

A- A A+

പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നും സു​ക്ക​ർ​ബ​ർ​ഗ് പ​റ​ഞ്ഞു

ല​ണ്ട​ൻ: ഫേ​സ്ബു​ക്ക് ത​ങ്ങ​ളു​ടെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ രാ​ഷ്ട്രീ​യ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ന​ല്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഫേ​സ്ബു​ക്ക് സ്ഥാ​പ​ക​ൻ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗി​ന്‍റെ കു​റ്റ​സ​മ്മ​തം. വി​ഷ​യ​ത്തി​ൽ ത​ങ്ങ​ൾ​ക്കു തെ​റ്റു​പ​റ്റി​യെ​ന്ന് സു​ക്ക​ർ​ബ​ർ​ഗ് തു​റ​ന്നു​സ​മ്മ​തി​ച്ചു. കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യു​മാ​യി ന​ട​ന്ന ഇ​ട​പാ​ടി​ൽ വി​ശ്വാ​സ്യ​താ​പ്ര​ശ്നം സം​ഭ​വി​ച്ചെ​ന്നും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നും സു​ക്ക​ർ​ബ​ർ​ഗ് പ​റ​ഞ്ഞു. 

ഫേ​സ്ബു​ക്ക് ആ​രം​ഭി​ച്ച​തു ഞാ​നാ​ണ്. എ​ന്‍റെ പ്ലാ​റ്റ്ഫോ​മി​ൽ എ​ന്തു സം​ഭ​വി​ക്കു​ന്ന​തി​നു ഞാ​ൻ ഉ​ത്ത​ര​വാ​ദി​യാ​ണ്. ഞ​ങ്ങ​ളു​മാ​യി വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ച ആ​ളു​ക​ളും ഫേ​സ്ബു​ക്കു​മാ​യു​ള്ള വി​ശ്വാ​സ്യ​ത​യി​ൽ ഇ​ടി​വു സം​ഭ​വി​ച്ചി​രി​ക്കു​ന്നു- സു​ക്ക​ർ​ബ​ർ​ഗ് പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ൽ​നി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നു​ക​ളെ ഇ​നി​മു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​മെ​ന്നും ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷു​ക​ൾ സം​ബ​ന്ധി​ച്ചു ഫേ​സ്ബു​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!